Friday, February 8, 2008

post ur opinion

send ur valuable opinions and suggestions on this issue to:
insidemathrubhumi@gmail.com

Thursday, February 7, 2008

'മാതൃഭൂമി'യിലെ തൊഴില്‍ വിവേചനം

'മാതൃഭൂമി'യില്‍ ഈയിടെ ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്‌. മാതൃഭൂമി ജീവനക്കാര്‍ക്ക്‌ അനുകൂലമായ ഒരു സ്ഥാപനമാണെന്നാണ്‌ പൊതുധാരണ. അതേസമയം ഒരുകൂട്ടം കരാര്‍ പത്രപ്രവര്‍ത്തകരുടെ സ്ഥിതി വളരെ ദയനീയമാണെന്നതാണ്‌ വസ്‌തുത.
മറ്റൊരു മാധ്യമസ്ഥാപനത്തിലുമില്ലാത്ത ഒരു തസ്‌തികയുണ്ട്‌ മാതൃഭൂമിയില്‍ - ലൈനര്‍. പെട്ടെന്ന്‌ കേള്‍ക്കുമ്പോള്‍ ലൈന്‍മാനോ ഇലക്ട്രീഷനോ ആണെന്ന്‌ കരുതും. പക്ഷെ അല്ല. മാതൃഭൂമിയിലെ സ്ഥിരജീവനക്കാരല്ലാത്ത റിപ്പോര്‍ട്ടര്‍മാരാണ്‌ ലൈനര്‍മാര്‍. ഓരോ യൂണിറ്റിലും സ്‌റ്റാഫ്‌ റിപ്പോര്‍ട്ടര്‍മാരുടെ പലമടങ്ങ്‌ വരും ഈ കൂട്ടര്‍. മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളില്‍ 70 ശതമാനത്തിലധികവും ലൈനര്‍മാരുടെ സംഭാവനയാണ്‌. പക്ഷേ ഇവരുടെ ശമ്പളമോ വെറും 3,000 രൂപയും! ഇവര്‍ എഴുതുന്ന വാര്‍ത്തകള്‍ ഇവര്‍ തന്നെ വെട്ടി അളന്നു കൊടുക്കണം. അപ്പോള്‍ ചെറിയൊരു തുക കൂടി ലഭിക്കും - 'വെട്ടുകൂലി'. പിന്നെ തുച്ഛമായ ടി.എ.യും.

മാതൃഭൂമി കഴിഞ്ഞ ഒന്നുരണ്ട്‌ മാസത്തിനുള്ളില്‍ ജീവനക്കാരുടെ ശമ്പളം വന്‍തോതില്‍ ഉയര്‍ത്തിയപ്പോഴും ഇവരെ തഴഞ്ഞു. പക്ഷേ ഇവര്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ ഒരു യൂണിയനും തയ്യാറായില്ല. മാതൃഭൂമിയിലെ 'ലൈനര്‍' എന്ന 'കൂലിഎഴുത്തുകാരു'ടെ രോദനങ്ങളാണ്‌ ഇവിടെ വിവരിക്കുന്നത്‌.

ലൈനര്‍മാരും സ്‌റ്റാഫ്‌ റിപ്പോര്‍ട്ടര്‍മാരും ഒരു താരതമ്യം (പ്രതിമാസപ്രതിഫലം)
ലൈനര്‍: 3,000 രൂപ+ വെട്ടുകൂലി (1000ല്‍ താഴെ) + ടി.എ
ജേര്‍ണലിസ്റ്റ്‌ ട്രെയിനി: 12,000- 12,500 രൂപ + ടി.എ (ഏകദേശം 15,000 രൂപ)
സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍: 15,000 രൂപയ്‌ക്ക്‌‌ മുകളില്‍ (+ ടി.എ + ഫോണ്‍ അലവന്‍സ്‌ + മറ്റു ആനുകൂല്യങ്ങള്‍)ഉയര്‍ന്ന തസ്‌തികയിലുള്ളവരുടേത്‌ ഇതിലുമേറെയാണ്‌.

രണ്ട്‌ വര്‍ഷം മുമ്പ്‌ ജേര്‍ണലിസ്റ്റ്‌ ട്രെയിനിയുടെ ശമ്പളം 5,500 രൂപയായിരുന്നത്‌ ഇപ്പോള്‍ 12,000 രൂപയായി. എന്നാല്‍ ലൈനറുടേത്‌ അന്നും ഇന്നും 3,000 രൂപ തന്നെ. 10 വര്‍ഷത്തിലധികമായി ലൈനറായി ജോലിയെടുക്കുന്ന ഒരാളിന്‌ (എ ഗ്രേഡ്‌) 6,000 രൂപ കിട്ടുമ്പോള്‍ വെറും രണ്ട്‌ മാസം മുമ്പെത്തിയ ജേര്‍ണലിസ്റ്റ്‌ ട്രെയിനിക്ക്‌ 12,000! ടി.എ അടക്കം ഉദ്ദേശം 15,000 രൂപ!
പ്രതിഫലം ഇങ്ങനെയാണെങ്കിലും വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ലൈനര്‍മാര്‍. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും പി.ജിയുമൊക്കെയുള്ളവര്‍. പലരും റാങ്ക്‌ ജേതാക്കളും.

4 സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്ന ജോലികള്‍ തന്നെയാണ്‌ ലൈനര്‍മാരും ചെയ്യുന്നത്‌. പലപ്പോഴും അതില്‍ കൂടുതലും.
4 അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ട അവസ്ഥയാണ്‌. എന്നാല്‍ ഇതിന്‌ പ്രത്യേക പ്രതിഫലമോ ആനുകൂല്യമോ ഇല്ല. അതേസമയം സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ ക്ലോസ്‌ഡ്‌ ഹോളിഡേയ്‌സില്‍ ഓവര്‍ടൈം അടക്കം 800 രൂപയോളം പ്രതിഫലം ലഭിക്കും.

സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ കിട്ടുന്നതും ലൈനര്‍മാര്‍ക്ക്‌ നിഷേധിക്കപ്പെടുന്നതുമായ മറ്റ്‌ ആനുകൂല്യങ്ങള്‍:
ഫോണ്‍ അലവന്‍സ്‌
നൈറ്റ്‌ അലവന്‍സ്‌
ഡി.എ
പി.എഫ്‌
മെഡിക്ലെയിം
ബോണസ്‌
പെന്‍ഷന്
‍ലീവ്‌
ലൈനര്‍മാര്‍ക്ക്‌ നിഷേധിക്കപ്പെടുന്ന തൊഴിലുറപ്പുകള്‍
4 നിയമന ഉത്തരവ്‌ ഇല്ല
4 ഒരു നോട്ടീസുമില്ലാതെ ഏതുനിമിഷവും പിരിച്ചുവിടാം എന്നത്‌ ഉള്‍പ്പെടെ ഭീഷണി വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍.
4 നിശ്ചിത പ്രവര്‍ത്തനസമയമില്ല. മിക്കപ്പോഴും രാവിലെ 9നും 9.30നും എത്തുന്ന ലൈനര്‍മാര്‍ രാത്രി 10 കഴിഞ്ഞാണ്‌ മടങ്ങുന്നത്‌. ഓവര്‍ടൈം വേതനം പോലുമില്ല.
4 ഐഡന്റിറ്റി കാര്‍ഡില്ല. സുരക്ഷാപ്രശ്‌നങ്ങളുള്ള ചടങ്ങുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോകുമ്പോള്‍ ലൈനര്‍മാരെ സുരക്ഷാഭടന്മാരും പോലീസും തടഞ്ഞുനിറുത്തുന്നു. ഇതുമൂലം പൊതുവേദിയില്‍ ലൈനര്‍മാര്‍ പലപ്പോഴും അവഹേളനത്തിന്‌ പാത്രമാകുന്നു.
4പത്രം നിറയ്‌ക്കുന്നത്‌ ലൈനര്‍മാരും പ്രാദേശിക ലേഖകന്മാരുമാണെങ്കിലും ഇതിന്റെ യാതൊരു പരിഗണനയും ഈ വിഭാഗത്തിന്‌ ലഭിക്കുന്നില്ല. മേലധികാരികളുടെ മുന്നില്‍ തങ്ങളാണ്‌ എല്ലാം ചെയ്യുന്നതെന്ന്‌ വരുത്തിതീര്‍ക്കാന്‍ സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍മാര്‍ ശ്രമിക്കുന്നു. പത്രാധിപരുടേയും ഉയര്‍ന്ന പത്രപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ നടക്കുന്ന മീറ്റിങ്ങുകളിള്‍ ലൈനര്‍മാരെ മനപ്പൂര്‍വം ഒഴിവാക്കുന്നു.
4 കമ്പനി ചര്‍ച്ചകളിലും യൂണിയന്‍ തല ചര്‍ച്ചകളിലും ലൈനര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല.
4 പ്രസ്‌ ക്ലബ്ബില്‍ അംഗത്വമില്ല.

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ മുറിവാടക തന്നെ ചുരുങ്ങിയത്‌ 1,000 രൂപയെങ്കിലും കൊടുക്കേണ്ടിവരുമ്പോഴാണ്‌ പ്രതിമാസം 3,000 രൂപ ലൈനറെന്ന ഒരു മുഴുവന്‍സമയ പത്രപ്രവര്‍ത്തകന്‌ മാതൃഭൂമി പ്രതിഫലം നല്‌കുന്നത്‌!

മാതൃഭൂമി ഈയിടെ തുടങ്ങിയ ക്ലബ്‌ എഫ്‌.എം., റേഡിയോ ജോക്കികള്‍ക്ക്‌ 12,000 രൂപയിലധികം ശമ്പളം നല്‌കുമ്പോള്‍ രാവും പകലുമില്ലാതെ മാതൃഭൂമിക്ക്‌ വേണ്ടി ജോലി ചെയ്യുന്ന ഒരു മുഴുവന്‍ സമയ പത്രപ്രവര്‍ത്തകന്‌ (ലൈനര്‍ക്ക്‌) അതിന്റെ നാലിലൊന്ന്‌ പോലും പ്രതിഫലം ഇല്ലെന്നോ....???!!!

നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി എഴുത്തിലൂടെ പോരാടുന്ന ഈ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ഏതു മാധ്യമം സംസാരിക്കും...?മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും തൊഴില്‍നീതിയെക്കുറിച്ചും വാചാലാരാകുന്നവര്‍ക്ക്‌ എന്തുണ്ട്‌ പറയാന്‍....................?!!!!!!!!!!!